കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഇനി ഉത്സവക്കാലം. ഈ വർഷത്തെ തിരുവുത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും. രാവിലെ എട്ടിനും ഒൻപതിനും മധ്യേ തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴ്മൺമഠത്തിൽ കണ്ഠരര് രാജീവര് കൊടിയേറ്റ് നടത്തും. 10 നാൾ നീണ്ടുനിൽക്കുന്ന തുരുവുത്സവത്തിന് ഫെബ്രുവരി 20ന് കൊടിയിറങ്ങും. പ്രസിദ്ധമായ ഏഴരപ്പൊന്നാന 18ന് നടക്കും.
രണ്ടാം ഉത്സവം (12-ാം തീയതി) മുതൽ ഒൻപതാം ഉത്സവം (19ന്) വരെ രാവിലെ എട്ടുമുതൽ 11 വരെ ശീവേലി എഴുന്നെള്ളിപ്പ്, പഞ്ചാരിമേളം എന്നിവ നടക്കും. ശീവേലിക്ക് ശേഷം ഉച്ചപൂജ മുതൽ തങ്ക അങ്കി തിരുവാഭരണം ചാർത്തി ദർശനം. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചുമുതൽ ഒൻപതുവരെ സേവയ്ക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, വേലകളി, കുളത്തിൽവേല, നാദസ്വര സേവ എന്നീ ചടങ്ങുകളും നടക്കും
കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ഇനി ഉത്സവക്കാലം. ഈ വർഷത്തെ തിരുവുത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും. രാവിലെ എട്ടിനും ഒൻപതിനും മധ്യേ തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴ്മൺമഠത്തിൽ കണ്ഠരര് രാജീവര് കൊടിയേറ്റ് നടത്തും. 10 നാൾ നീണ്ടുനിൽക്കുന്ന തുരുവുത്സവത്തിന് ഫെബ്രുവരി 20ന് കൊടിയിറങ്ങും. പ്രസിദ്ധമായ ഏഴരപ്പൊന്നാന 18ന് നടക്കും.
രണ്ടാം ഉത്സവം (12-ാം തീയതി) മുതൽ ഒൻപതാം ഉത്സവം (19ന്) വരെ രാവിലെ എട്ടുമുതൽ 11 വരെ ശീവേലി എഴുന്നെള്ളിപ്പ്, പഞ്ചാരിമേളം എന്നിവ നടക്കും. ശീവേലിക്ക് ശേഷം ഉച്ചപൂജ മുതൽ തങ്ക അങ്കി തിരുവാഭരണം ചാർത്തി ദർശനം. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചുമുതൽ ഒൻപതുവരെ സേവയ്ക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, വേലകളി, കുളത്തിൽവേല, നാദസ്വര സേവ എന്നീ ചടങ്ങുകളും നടക്കും.
രണ്ട് (12ന്), എട്ട് (18ന്), ഒൻപത് (19ന്) ഉത്സവ ദിവസങ്ങളിൽ അത്താഴ ശീവേലിക്ക് ശേഷം ശ്രീഭൂതബലി നടക്കും. രണ്ടാം ഉത്സവത്തിന് രാത്രി 12ന് കൊടികീഴിൽ വിളക്ക്. അഞ്ചാം ഉത്സവ (15ന്) ദിവസം വൈകിട്ട് മുതലാണ് വലിയ തങ്കത്തിടമ്പ് എഴുന്നള്ളിക്കുന്നത്. എട്ടാം ഉത്സവം രാത്രി 11 മുതൽ ആസ്ഥാനമണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനം, വലിയകാണിക്ക എന്നിവ നടക്കും. പുലർച്ചെ രണ്ടുമുതലാണ് വലിയ